റൂമിലേക്ക് വിളിച്ച് വരുത്തി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റൂമിലേക്ക് വിളിച്ചു വരുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ബാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തു.

ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന് മുതല്‍ പെണ്‍കുട്ടിയുമായി ഡോക്ടര്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പീഡനം നടന്നത്. ഡോക്ടറും വിദ്യാര്‍ഥിയും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് പീഡനം നടന്നത്.

ഭക്ഷണം കഴിക്കാനായി ഡോക്ടറുടെ റൂമിലേക്ക് പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ഡോക്ടര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ആരോപിക്കുന്നു. ബലാത്സംഗം ചെയ്തെന്ന വിവരം പുറത്തുപറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

തിരിച്ച് റൂമിലെത്തിയ പെണ്‍കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

pathram desk 1:
Related Post
Leave a Comment