മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ….. സന്തോഷ് പണ്ഡിറ്റ്

കേരളത്തില്‍, മലയാള സിനിമയില്‍ പ്രത്യേകിച്ച് വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. വഴിയില്‍ ഒരു കരിമ്പൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് അദ്ദേഹം പറഞ്ഞു.വെളുത്തവര്‍ നായകനും നായികയുമാകുമ്പോള്‍ കറുത്തവര്‍ കോമാളിയോ വില്ലനോ ആകുന്നു. സുഡാനി ഫ്രം നൈജീരിയ താരം സാമുവലിന്റെ വംശീയ വിവേചനം ആരോപണവുമായി ബന്ധപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാന്‍ പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്‍ക്കും മടിയാണെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച സന്തോഷ് പണ്ഡിറ്റ് മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാണെന്നും കൂട്ടച്ചേര്‍ത്തു.

pathram desk 2:
Leave a Comment