നാളെ മുതല്‍ മദ്യവില വീണ്ടും ഉയരും, കൂടുന്നത് ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയരും. നികുതി ഏകീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ മൂന്നു മുതലാണ് ചില ബ്രാന്റ് മദ്യത്തിന്റെ വില ഉയരുന്നത്. 10 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ദ്ധന. സംസ്ഥാനത്തെ മദ്യവില്‍പ്പനക്കു മുകളില്‍ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സര്‍ചാര്‍കളും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ദ്ധന.

ബജറ്റിലാണ് ധനമന്ത്രി രണ്ട് സ്ലാബുകളിലായി മദ്യത്തിന്റെ നികുതി ഏകീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കെയ്സിന് 400 രൂപക്കു താഴെയുള്ള മദ്യത്തിന് 200 ശതമാനം നികുതിയും, 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയുമായാണ് ഏകീകരിക്കുന്നത്. രണ്ടു സ്ലാബുകളിലായി നികുതി നിശ്ചയിക്കുമ്പോള്‍ ചില ബ്രാണ്ടുകളുടെ വില വര്‍ദ്ദിക്കും.

10 രൂപ മുതല്‍ മുതല്‍ 40രൂപവരെ കൂടും. ചില്ലറ പൈസകള്‍ ഒഴിവാക്കി മദ്യവില ക്രമീകരിക്കുമ്പോഴാണ് ചില ബ്രാന്റുകള്‍ക്കുമാത്രം വില കൂടുന്നത്. നികുതി ഏകീകരണമുണ്ടാകുമ്പോള്‍ വലിയ വില വര്‍ദ്ധനയുണ്ടാകാതിരിക്കാന്‍ വെയര്‍ ഹൗസുകളുടെ ലാഭവിഹിതം കുറിച്ചിട്ടുണ്ട്.
29 ശതമാനമുണ്ടായിരുന്ന വിഹിതം എട്ടു ശതമാനമായി കുറച്ചു. പുതിയ നികുതി ഏകീകരത്തിലൂടെ 70 കോടി മുതല്‍ നൂറു കോടിവരെയുള്ള വരുമാന വര്‍ദ്ധന പ്രതിവര്‍ഷം സര്‍ക്കാരിനുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും ബെവ്ക്കോ എംഡി. എച്ച്.വെങ്കിടേഷ് പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment