ലജ്ജ തോന്നുന്നു എന്റെ പ്രതിഫലം എത്രയെന്ന് പറയാന്‍!!! അഞ്ച് ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്ന റിപ്പോര്‍ട്ട് തള്ളി സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്ന് സാമുവല്‍ റോബിന്‍സണ്‍. പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അതിനേക്കാള്‍ ഏറെ കുറഞ്ഞ തുകയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നും സാമുവല്‍ വ്യക്തമാക്കി.

സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സാമുവല്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. വളരെ കുറഞ്ഞ പ്രതിഫലം മാത്രമാണ് തനിക്കു ലഭിച്ചതെന്നും സിനിമ വിജയിച്ചാല്‍ കൂടുതല്‍ തുക നല്‍കാമെന്ന വാഗ്ദാനം പാലിച്ചിട്ടില്ലെന്നുമാണ് സാമുവല്‍ പറഞ്ഞത്.

എന്നാല്‍ സാമുവലിന്റേത് പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണെന്നും അതില്‍ വംശീയ ആരോപണം ചേര്‍ക്കേണ്ടതില്ലെന്നും പറഞ്ഞ് നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

വംശീയ വിവേചനം എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സാമുവല്‍ എത്തിയത്.

‘എനിക്കു നേരിട്ട അനുഭവം വംശീയ വിചേചനമാണെന്ന് ഞാന്‍ കരുതുന്നു. കാരണം സിനിമയില്‍ ഒട്ടും അനുഭവപരിചയമില്ലാത്തയാള്‍ക്കു പോലും മലയാള സിനിമാ വ്യവസായ രംഗത്ത് ഇതില്‍ കൂടുതല്‍ തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്.

നിര്‍മ്മാതാക്കളില്‍ നിന്നു മാത്രമാണ് താന്‍ വംശീയ അധിക്ഷേപം നേരിട്ടതെന്നും കേരളത്തിലെ പൊതുജനങ്ങളില്‍ നിന്നും അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

pathram desk 1:
Leave a Comment