മീനാക്ഷി കാര്‍ ഓടിച്ചതും ലാലേട്ടന്‍ സ്റ്റൈലില്‍ ഡയലോഗ് അടിച്ചതും ഇഷ്ട്‌പ്പെട്ടു,പക്ഷേ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി… (വീഡിയോ കാണാം…)

കൊച്ചി: വാഹനനിയമങ്ങള്‍ ലംഘിച്ച് 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്.

എന്നാല്‍ 18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍.മുന്‍പ് താന്‍ ഞ15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നെന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു.

pathram desk 2:
Related Post
Leave a Comment