ദിവ്യ ഉണ്ണി കുറച്ച് പഴയതാണ്…..പക്ഷേ ചുവടുകള്‍ എല്ലാം പുതിയതാണ് ; (വീഡിയോ….)

താരങ്ങള്‍ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ഒരു താരത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് മലയാളസിനിമാപ്രേക്ഷകര്‍.മറ്റാരുടെയുമല്ല, മലയാളത്തിന്റെ പ്രിയനായികയായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയായിരുന്നു ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സിനിമയില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും നൃത്തത്തിന്റെ ലോകത്ത് സജീവമാകാനാണ് ദിവ്യയുടെ തീരുമാനമെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ നടിയുടെ വീഡിയോകളില്‍ പറയുന്നു. നൃത്തത്തിന്റെ തിരക്കുകളില്‍ സജീവമാകുന്ന ദിവ്യയുടെ ചില രംഗങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

pathram desk 2:
Leave a Comment