ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എതാണെന്ന് അറിയുമോ, നമ്മുടെ വിനീതിന്റെ ആ ഗോളാണ്

കൊച്ചി: ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് മികച്ച ഗോള്‍ തിരഞ്ഞെടുത്തത്.

പുനെ എഫ്.സിക്കെതിരെ 93ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളായിരുന്നു വിനീത് നേടിയത്. അതുവരെ അലസനായി കളിച്ച വിനീത് ഒരു മിനിറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുകയായിരുന്നു. കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് വിനീത് വിജയ ഗോള്‍ നേടിയത്. പുണെ ബോക്സിനു പുറത്ത് പന്തു നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിച്ചത്.

pathram desk 2:
Related Post
Leave a Comment