നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉറക്കമില്ലാതെ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. താന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ ഉറക്കമില്ലാതെ പഠിക്കുന്നത് തെലുങ്ക് ഭാഷയാണ്. നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ‘മഹാനടി’ക്കു വേണ്ടിയാണ് ദുല്‍ഖര്‍ തെലുങ്ക് പഠിക്കുന്നത്. തെലുങ്കില്‍ ദുല്‍ഖര്‍ അരങ്ങേറ്റം നടത്തുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിന്റെ ഡബിംഗ് വേളയില്‍ സംഭാഷണം പഠിക്കുന്ന ചിത്രങ്ങളാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പരീക്ഷയ്ക്കു പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപികില്‍ സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. മെയ് മാസത്തില്‍ ചിത്രം തിയ്യറ്ററുകളില്‍
Leave a Comment