ദുല്‍ഖര്‍ നിങ്ങളായിരിന്നു എനിക്ക് പ്രചോദനം… പക്ഷെ ഒരു ചെറിയ വിഷമമുണ്ട്.. ‘സുഡാനി ഫ്രം നൈജീയ’ താരം സാമുവല്‍ റോബിന്‍സണ്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയയെ ഇരുകൈയ്യും നീട്ടിയാണ് പ്രേഷകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നൈജീരിയക്കാരനായ സാമുവല്‍ റോബിന്‍സണ്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

നിരവധിയാളുകളാണ് സാമുവലിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്ത് വന്നത്. എന്നാല്‍ സാമുവല്‍ ഇപ്പോള്‍ ചെറിയ ദു:ഖത്തിലാണ്. കാരണം മറ്റൊന്നുമല്ല. തന്റെ ഇഷ്ട താരമായ ദുല്‍ഖറിന് അയച്ച മെസേജിന് മറുപടി ലഭിക്കാത്തതാണ് സാമുവലിന്റെ സങ്കടം.

ഇന്ത്യയിലെക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് റിസേര്‍ച്ച് നടത്തിയെന്നും അതില്‍ ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം തന്നെയും പ്രചോദിപ്പിച്ചെന്നുമാണ് സാമുവല്‍ പറയുന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ മകനായിട്ട് കൂടി ഇത്രക്കും എളിമയോടെ പ്രവര്‍ത്തിക്കുന്ന ദുല്‍ഖര്‍ പ്രതീക്ഷയുടെ ദീപനാളമാണെന്നും സാമുവല്‍ പറയുന്നു.

എന്നാല്‍ ദുല്‍ഖറിന് അയച്ച ഈ മെസേജിന് മറുപടി കിട്ടാത്തതാണ് സാമുവലിനെ ഏറെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. താന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ സങ്കടം പങ്കുവെച്ചത്.

അതേസമയം കഴിഞ്ഞ ദിവസം സുഡാനി ഫ്രം നൈജീരിയക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ദുല്‍ഖര്‍ സല്‍മാന്‍ ആശംസകളര്‍പ്പിച്ചിരുന്നു. ചിത്രം ഹിറ്റാവുമെന്ന് തനിക്ക് ഉറപ്പാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

pathram desk 1:
Leave a Comment