‘നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ എന്ന് സംശയിക്കുന്നുണ്ടാവും, എന്നാല്‍ മോഹന്‍ലാല്‍ വരും’ ! മഞ്ജുവിന്റെ റീമിക്സ് തരംഗമാകുന്നു

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സിനിമയിലേതെന്നു പറയപ്പെടുന്ന ഗാനരംഗം പുറത്തായി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് ലീക്കായത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്സിനൊപ്പമാണ് മഞ്ജുവിന്റെയും കൂട്ടരുടെയും ഡാന്‍സ്.

ഡയറക്ടേഴ്സ് കോപ്പി എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഗാനരംഗം എങ്ങനെയാണ് പുറത്തായതെന്ന് ആര്‍ക്കും അറിയില്ല. വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ വൈറലാണ് ഈ വീഡിയോ ഇപ്പോള്‍. നേരത്തെ ഇതേ ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനവും ആരാധപ്രശംസ ഏറെ നേടിയിരുന്നു. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ആ പാട്ട് ആലപിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ് ആണ്.

pathram desk 2:
Related Post
Leave a Comment