നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തോട് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ആവശ്യപ്പെടാതെ കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണെന്നായിരിന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.

ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ച് വ്യവസായികളുടെ വായ്പകളാണ് എഴുതി തള്ളിയത്. എന്നാല്‍ കോടികണക്കിനു വരുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. ബി.ജെ.പിയുടേത് സ്യൂട്ട് ബൂട്ട് സര്‍ക്കാറാണെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ തുറന്നടിച്ചു.

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് വായ്പകള്‍ എഴുതിതള്ളിയെന്ന കര്‍ണാടക ബി.ജെ.പിയുടെ ട്വിറ്ററിനെതിരെ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

കഴിഞ്ഞ വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ 15 കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതി തള്ളിയെന്നും ഇത് 2.5 ലക്ഷം കോടി രൂപ വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. മുന്‍ യു.പി.എ സര്‍ക്കാരും കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും 8000 കോടിയുടെ കാര്‍ഷിക വായ്പ എഴുതി തള്ളിയിരുന്നതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

pathram desk 1:
Related Post
Leave a Comment