‘ഹേയ് ബ്രോ യുവര്‍ കാസ്റ്റിസം കില്ല്ഡ് അവര്‍ ബ്രദേഴ്‌സ് ആന്റ് സിസ്‌റ്റേഴ്‌സ്’ വൈറലായി രൂപേഷ് കുമാറിന്റെ ആദി ദ്രാവിഡര്‍

കോഴിക്കോട്: സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് കുമാറും ഗായകനായ നാസര്‍ മാലിക്കും ചേര്‍ന്ന് പുറത്തിറക്കിയ ജാതി അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗാനം വൈറലാകുന്നു. ആദി ദ്രാവിഡര്‍ (എ.ഡി) എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. റാപ്പില്‍ തുടങ്ങുന്ന ഗാനം രോഹിത് വെമുല, മധു, വിനായകന്‍, രജനി എസ്. ആനന്ദ് എന്നിവരുടെ ജാതി കൊലകള്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നത്.

പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. നേരത്തെ ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടലിനെ പരിഹസിച്ച് സ്പൂണ്‍ സോംഗ്, യു.എ.പി.എ.ക്ക് എതിരായ നൊസ്സ് എന്നീ രണ്ട് ആല്‍ബങ്ങള്‍ ഇരുവരും പുറത്തിറക്കിയിരുന്നു.

രൂപേഷ് കുമാറാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നാസര്‍ മാലിക്കാണ് സംഗീതം. പി.സി.എഫ് ജി.സി.സി കൂട്ടായ്മ നിര്‍മ്മിക്കുന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ഏപ്രില്‍ 14 ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രൂപേഷ് കുമാര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment