ദുല്‍ഖറിനെ കുട്ടികളെപ്പോലെ കൊഞ്ചിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദ്രാ മാസ്റ്റര്‍!!! ഇത്രയും എളിമയുള്ള താരത്തെ കണ്ടിട്ടില്ല

തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഡാന്‍സ് കൊറിയോഗ്രാഫറാണ് ബ്രിന്ദാ മാസ്റ്റര്‍. ബിന്ദ്രാ മലയാളികളുടെ പ്രിയതാരം കുഞ്ഞിക്കയെ കുറിച്ച് വാചാലയായതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് അവര്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞത്.

കുട്ടികളെപ്പോലെ ആരെയെങ്കിലും കൊഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ഖറിനോടാണെന്ന് ബിന്ദ്രാ മാസ്റ്റര്‍ പറഞ്ഞു. എന്റെ മകനെപ്പോലെയാണ് ദുല്‍ഖര്‍. ഇത്രയും എളിമയുള്ള താരത്തെ ഞാന്‍ കണ്ടിട്ടില്ല. എന്റെ അസിസ്റ്റന്റ്സ് ഒക്കെ പലരീതിയില്‍ ദുല്‍ഖറിനെ കളിയാക്കും. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ബാധിക്കാറേയില്ല. ആ സിംപ്ലിസിറ്റി. എന്നോട് മാത്രമല്ല ആ യൂണിറ്റിലെ എല്ലാവരോടും അങ്ങനെ തന്നെ. അസിസ്റ്റന്റ്സിനോടൊപ്പം തോളോട് ചേര്‍ന്നേ നില്‍ക്കൂ’.

‘ഒരു ദിവസം ഷൂട്ടിനിടെ എന്റെ അസിസ്റ്റന്റ്സില്‍ ഒരാളുടെ ഷൂ മോശമായിപ്പോയി. അടുത്ത നിമിഷം പുതിയ ഷൂ അവിടെയെത്തി. അതൊരു ഗിഫ്റ്റ് കൊടുക്കലെന്ന് പറയാന്‍ കഴിയില്ല. ഒരു മനുഷ്യനില്‍ ഉണ്ടാകുന്ന നന്മ. അടുത്ത ദിവസം അയാള്‍ എങ്ങനെ ഷൂ ധരിക്കും എന്ന് ചിന്തിക്കില്ലേ, ആ കരുതല്‍ ദുല്‍ഖറിനുണ്ട്. അത് എല്ലാവരിലും ഉണ്ടാകാത്ത ഒന്നാണ്. ലവ് യൂ ദുല്‍ഖര്‍.’-ബ്രിന്ദാ മാസ്റ്റര്‍ പറഞ്ഞു.

അഭിമുഖത്തില്‍ സര്‍പ്രൈസ് വിഡിയോയിലൂടെ ബ്രിന്ദാ മാസ്റ്ററിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ദുല്‍ഖര്‍ എത്തിയത്. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീകളിലൊരാളാണ് മാസ്റ്ററെന്നും അത്രയും സ്നേഹവും ആദരവും അവരോട് ഉണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ‘ബ്രിന്ദാ മാസ്റ്റര്‍ ഉണ്ടെങ്കിലെ എനിക്ക് ഡാന്‍സ് വരുകയുള്ളൂ. ഏത് സിനിമയെടുത്താലും, ആദ്യമായി ഡാന്‍സ് കളിച്ച പട്ടം പോലെ, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, ഓകെ കണ്‍മണി…എന്റെ ഡാന്‍സ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം ബ്രിന്ദാ മാസ്റ്റര്‍ ആണ്.’-ദുല്‍ഖര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment