കാശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ സൈന്യം വധിച്ചു; രണ്ടു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന വെടിവയ്പിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണു വിവരം. ആലംപോര മേഖലയില്‍ സൈന്യത്തിനു നേരെ ആയുധധാരികള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് മേഖലയില്‍ സൈനിക നടപടി ആരംഭിച്ചത്.

pathram desk 2:
Related Post
Leave a Comment