ഞാന്‍ ഷാഹിദിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു; ഷാഹിദ് കപൂറിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ട സാഹചര്യത്തെക്കുറിച്ച് ഭാര്യ മിറ

മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂറിനേയും അദ്ദേഹത്തിന്റെ പ്രിയസഖി മിറ രാജ്പുത്തിനേയും ആരാധകര്‍ക്ക് വളരെ പ്രിയമാണ്. സാധാരണ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മിറ ഷാഹിദിന്റെ ഭാര്യയയാതോട സെലിബ്രിറ്റിയായി. ഒരുമിച്ച് അവാര്‍ഡ് വേദികളിലും ഫാഷന്‍ റാംപിലും ചാനല്‍ പരിപാടികളിലുമെത്തുന്ന ഇരുവര്‍ക്കും വന്‍ ആരാധകരുമുണ്ട്.

മേഡ് ഫോര്‍ ഈച്ച് അതര്‍ കപ്പിളായാണ് ഇവരെ കണക്കാക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ഷാഹിദിനെ വീട്ടില്‍ നിന്ന് പുറത്താക്കേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മിറ.

പത്മാവത് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്. അന്നൊക്കെ ഷാഹിദ് വീട്ടിലെത്തുന്നത് രാവിലെ എട്ടു മണി കഴിഞ്ഞായിരുന്നു. കിടന്നാല്‍ ഉച്ചയ്ക്ക് രണ്ടു മണിക്കൊക്കെയാണ് എഴുന്നേല്‍ക്കുക. ഈ സമയം അദ്ദേഹത്തിന് നിശബ്ദത ആവശ്യമായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍, ഈ സമയത്ത് മകള്‍ മിഷ ഉണരും. കളിയും ചിരിയും ബഹളവുമായി വീട്ടില്‍ ഭയങ്കര ശബ്ദമായിരിക്കും.

ഷാഹിദ് ഒന്നും പറയുമായിരുന്നില്ല. പക്ഷേ എനിക്കറിയാം അദ്ദേഹത്തിന് എത്രത്തോളം ക്ഷീണമുണ്ടെന്ന്. കുഞ്ഞിനെ നിയന്ത്രിക്കുന്നതിലും പരിധിയുണ്ട്. അങ്ങനെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഉറക്കം നഷ്ടമാകുന്നത് കണ്ട് അസ്വസ്ഥയായി, നിയന്ത്രിക്കാന്‍ പറ്റാതെയായി. ഇനിയിത് പറ്റില്ലെന്ന് ഷാഹിദിനോട് പറഞ്ഞു. തുടര്‍ന്ന് നിര്‍ബന്ധിച്ച് വീട്ടില്‍ നിന്നിറക്കി വിട്ടു. അങ്ങനെ ഷുട്ടിങ് കഴിയുന്നതുവരെ ഗോര്‍ഖാവിലുള്ള തങ്ങളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഷാഹിദ് താമസം- മിറ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment