ചക്കയെ നിസാരക്കാരനായി തള്ളിക്കളയാന്‍ വരട്ടെ… മാര്‍ച്ച് 21 മുതല്‍ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം!!!

തിരുവനന്തപുരം: ചക്കയെ നിസാരക്കാരനായി തള്ളിക്കളയരുത്. ചക്ക ഇനി മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം. ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21ന് നടക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്.

ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.

pathram desk 1:
Leave a Comment