സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി:സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ. ഇന്ന് രാവിലെയാണ് പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിബിഎസ്ഇ അധികൃതരുടെ വിശദീകരണം.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. ഏതോ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലര്‍ ഒപ്പിച്ച പണിയാണ് ഇത്.

സി.ബി.എസ്.ഇ പരീക്ഷയുടെ പരിശുദ്ധത കളങ്കപ്പെടുത്താന്‍ വേണ്ടി ചിലര്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കുകയായിരുന്നു എന്നും ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. പരീക്ഷയുടെ സെറ്റ് രണ്ട് ചോദ്യപേപ്പര്‍ ബുധനാഴ്ച തന്നെ പുറത്തായിയെന്നായിരുന്നു പരാതി.

pathram desk 2:
Related Post
Leave a Comment