‘ഇത് ഒടുക്കത്തിന്റെ തുടക്ക’മെന്ന് മമത, ‘ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ വിജയം നേടുക തന്നെ ചെയ്യു’മെന്ന് ലാലു പ്രസാദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മുന്നേറ്റം നടത്തിയ സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശിലെ സിറ്റിങ് സീറ്റുകളായ ഗോരക്പൂരിലും ഫുല്‍പൂരിലും ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്.

‘വന്‍ വിജയം… മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനങ്ങള്‍. ഒടുക്കത്തിന്റെ തുടക്കമാണിത്,’ മമത ട്വീറ്റ് ചെയ്തു. ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയെയും മമത അഭിനന്ദിച്ചു. ‘ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ വിജയം നേടുക തന്നെ ചെയ്യും,’ ലാലു പ്രസാദ് യാദവ് മറുപടി ട്വീറ്റ് ചെയ്തു.

pathram desk 2:
Leave a Comment