ജോലി ചെയ്ത കാലത്തെ കര്‍മ്മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തത്; കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ പരിഹസിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ

കൊല്ലം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ പരിഹസിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേയാണ് മുന്‍ഗതാഗത മന്ത്രികൂടിയായ ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം.

കൈ കാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നത് കര്‍മഫലമെന്നായിരുന്നു ഗണേഷിന്റെ പറഞ്ഞത്. കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താന്‍ ബാധ്യസ്ഥനായിരുന്ന മുന്‍ മന്ത്രി തന്നെ പെന്‍ഷന്‍കാരെ അവഹേളിച്ചത് അനുചിതമാണെന്ന വിമര്‍ശനമാണ് പെന്‍ഷന്‍കാര്‍ ഉയര്‍ത്തുന്നത്.

pathram desk 1:
Related Post
Leave a Comment