വെറുതേ പ്രിയ വാര്യറേ വിളിച്ച് സമയം കളയണ്ട……..കാരണം ഇതാണ്

അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

കണ്ണിറുക്കി തുറക്കുന്ന നിമിഷം കൊണ്ടാണ് പ്രിയക്ക് ആരാധകര്‍ വര്‍ധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് ലക്ഷോപലക്ഷം ജനങ്ങളാണ്.

pathram desk 2:
Leave a Comment