കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ മാവോയിസ്റ്റുകള്‍, വിവാദ പ്രസ്ഥാവനയുമായി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരം അര്‍ബന്‍ മാവോയിസമെന്ന് ബി ജെ പി എം പി പൂനം മഹാജന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്നും പൂനം മഹാജന്‍ പറഞ്ഞു.കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു.

കര്‍ഷകരെ താന്‍ ബഹുമാനിക്കുന്നു. അവരെന്തിനാണ് കമ്മ്യുണിസ്റ്റ് കൊടി പിടിച്ചിരിക്കുന്നതെന്നതെന്നും കര്‍ഷകര്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകരുതെന്നും പൂനം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ആറിനാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment