വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ; എട്ട് വിമാനങ്ങള്‍ നിയന്ത്രിച്ചത് വനിതാ ജീവക്കാര്‍

കൊച്ചി: ലോക വനിതാ ദിനത്തില്‍ വനിത ജീവനക്കാര്‍ക്ക് ആദരവുമായി രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിവിധ വിമാനത്താവളങ്ങളില്‍നിന്നു വനിതാ ദിനമായ വ്യാഴാഴ്ച പറന്നുയര്‍ന്ന എട്ട് വിമാനങ്ങള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.

നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നു വിവിധ സ്ഥലങ്ങളിലേക്ക് പോയ വിമാനങ്ങളാണു വനിതകള്‍ നിയന്ത്രിച്ചത്. വനിതാ യാത്രക്കാരെ പൂവും മധുരവും നല്‍കിയാണ് എയര്‍ലൈന്‍സ് ജീവനക്കാര്‍ വിമാനത്തിലേക്കു സ്വീകരിച്ചത്.

pathram desk 1:
Related Post
Leave a Comment