‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്’ , ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതി

ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവ്.സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം, ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഇച്ചിരി ഓവറാണ്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും മുലയൂട്ടാറുണ്ട് പക്ഷെ അത് തുണികൊണ്ട് മറച്ചോ, അല്ലെങ്കില്‍ ആളുകളില്‍ നിന്നും മറഞ്ഞുനിന്നോ ആണ് എന്നും പാര്‍വ്വതി പറയുന്നു.

pathram desk 2:
Related Post
Leave a Comment