കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ.സി.ചിദംബരനാണു(42) മരിച്ചത്. കുമാരനാശാന്‍ നഗറില്‍ സ്വകാര്യ ഫഌറ്റിലായിരുന്നു താമസം. കടവന്ത്ര കെ.പി.വള്ളോന്‍ റോഡില്‍ ഐസിഐസി ബാങ്കിനു സമീപം ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഓട്ടോ െ്രെഡവര്‍മാരാണു കാറിനുള്ളില്‍ ചിദംബരനെ അബോധാവസ്ഥയില്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ചു സൗത്ത് പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൂന്നു വര്‍ഷമായി നഗരത്തില്‍ ടാക്‌സി ഓടിക്കുകയായിരുന്നു ചിദംബരന്‍. സ്വാന്റേണ്‍സ് ക്രിക്കറ്റ് ക്ലബില്‍ അംഗമായിരുന്നു. പൊലീസ് വൈകിയാണു സ്ഥലത്ത് എത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment