സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായല നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും ഭാവന വെളിപ്പെടുത്തിയത്. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമയുടെ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് താരം.
‘കുറച്ചു നാള്‍ മുന്‍പ് വരെ വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. അതില്‍ എനിക്ക് തൃപ്തിയുമായിരുന്നു. എനിക്ക് ഈ മേഖലയില്‍ തന്നെ തുടരണം. അതിനാല്‍ നല്ലൊരു വേഷം ലഭിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും.’ ഭാവന പറഞ്ഞു
കന്നഡ ചിത്രം തെഗാരുവാണ് ഭാവന വിവാഹ ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. ശിവരാജ് കുമാര്‍ നായകനാകുന്ന ഒരു തട്ടുപൊളിപ്പന്‍ ചിത്രമായ തെഗാരുവില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ഭാവനയുടേത്. അതിനാലാണ് എന്തുകൊണ്ട് ഇത്തരം വേഷം സ്വീകരിച്ചു എന്ന ചോദ്യത്തിന് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു. നിങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്. മലയാളത്തില്‍ തന്നെ നായകന്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കാനായിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്തവയില്‍ ആളുകള്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും.
ഈ അടുത്ത് ചെയ്ത ആദം ജോണ്‍ നായക പ്രാധാന്യമുള്ള സിനിമയായിരുന്നിട്ട് പോലും മികച്ചൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. ഇത്തരത്തില്‍ നല്ല കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ എന്നെ തേടി വരാറുണ്ട് അതിലെനിക്ക് സന്തോഷവുമുണ്ടെന്നും ഭാവന പറഞ്ഞു.
Leave a Comment