തമിഴ് പെണ്‍കുട്ടികള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്കുള്ളത്? ഇവരുടെയൊക്കെ പിറകെ പോകുന്ന ഞങ്ങളുടെ നാട്ടിലെ ആണുങ്ങളോട് നല്ല ദേഷ്യമുണ്ട്; വീഡിയോ വൈറലാകുന്നു

‘മാണിക്യ മലരായ പൂവി….’എന്ന ‘ഒരു അഡാര്‍ ലവി’ലെ ഗാനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യര്‍. കണ്ണിറുക്കിയും പുരികമുയര്‍ത്തിയും പ്രിയ ഒറ്റ ദിവസം കൊണ്ടാണ് യുവതലമുറകളുടെ മനംകവര്‍ന്നത്. അതുപോലെ കണ്ണുച്ചിമ്മി തുറക്കുന്ന വേഗത്തിലായിരുന്നു ഈ പാട്ടും ഹിറ്റായത്. എന്നാല പിന്നാലെ എത്തിയത് വന്‍ വിവാദങ്ങള്‍ ആയിരുന്നു.മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വൃണപ്പെടുത്തുന്നുവെന്ന് കാണിച്ച് കേസുകള്‍ ഓരോന്നായി രജിസ്റ്റര്‍ ചെയ്തു.അതില്‍ നിന്ന് ഒരു ്രപകാരം തല ഒന്ന് ഉൂരിയപ്പോഴേക്കും എത്തിയിരിക്കുന്നു പുതിയ വിവാദങ്ങള്‍.

ഏറെ തരംഗം സൃഷ്ടിച്ച ചിത്രത്തിലെ ആ രംഗങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാവാന്‍ എന്ത് പ്രത്യേകതയാണുള്ളത് എന്ന ചോദ്യവുമായി തമിഴ്‌നാട്ടിലെ ഒരുകൂട്ടം പെണ്‍കുട്ടികളാണ് രംഗത്ത് വന്നിരിക്കുന്നത്.. മുന്പ് ഒരു പെണ്കുട്ടി ജിമിക്കി കമ്മല് ഡാന്‌സ് കളിച്ചു. ഒരു പെണ്കുട്ടിയായത് കൊണ്ടു മാത്രമല്ല അവള് മലയാളിയായത് കൊണ്ടും കൂടിയാണ് ഇതിത്ര ഹിറ്റ് ആയത്. ഒരു തമിഴ് പെണ്കുട്ടിയായിരുമെങ്കല്‍ ഇതാരെങ്കിലും ശ്രദ്ധിക്കുമായിരുന്നുവോ? എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.എന്തായാലും സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ്.

‘തമിഴ് പെണ്‍കുട്ടികള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്കുള്ളത്. ഇവരുടെയൊക്കെ പിറകെ പോകുന്ന ഞങ്ങളുടെ നാട്ടിലെ ആണുങ്ങളോട് ഞങ്ങള്‍ക്ക് നല്ല ദേഷ്യമുണ്ട്. നല്ല നീളന്‍ മുടിയും ചന്ദനക്കുറിയും കേരള സാരിയും ചുറ്റി വന്നു എന്ന് കരുതി അവരുടെ പിറകെ പോകണമെന്നുണ്ടോ? നിങ്ങളൊക്കെ കൂടിയാണ് ഇതൊക്കെ ട്രെന്‍ഡാക്കുന്നത്. ഒരു പെണ്‍കുട്ടി ഡാന്‍സ് കളിച്ചാലും ഇപ്പൊ ഇതാ കണ്ണിറുക്കിയാലും അത് ട്രെന്‍ഡ് ആക്കുന്നത് നിങ്ങള്‍ തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ മതിയെങ്കില്‍ അവര്‍ കേരളത്തിലേക്ക് പൊക്കോട്ടെ.’

‘മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിമാര്‍ തമിഴ്?നാട്ടിലെ പെണ്‍കുട്ടികളാണ്. മലയാളി പെണ്‍കുട്ടികള്‍ വെളുത്തവരായത് കൊണ്ടാണോ. വെളുപ്പാണോ സൗന്ദര്യത്തെ നിശ്ചയിക്കുന്നത് അമര്‍ഷത്തോടെ പെണ്‍കുട്ടികള്‍ ചോദിക്കുന്നു.’
‘മലയാളിപെണ്‍കുട്ടികള്‍ക്കാണ് സൗന്ദര്യമെന്ന് എന്ത് അര്‍ഥത്തിലാണ് പറയുന്നത്. മലയാളി പെണ്‍കുട്ടിയെ മാത്രമേ പ്രണയിക്കാന്‍ കൊള്ളൂ എന്ന് പറഞ്ഞാല്‍ ഇവിടെ പ്രണയമേ ഉണ്ടാകില്ല. എത്രയൊക്കെ കേരളത്തിലെ പെണ്‍കുട്ടികളുടെ പുറകെ പോയാലും ഈ ആണുങ്ങളൊക്കെ ഞങ്ങളുടെ പിറകെ തന്നെ വരും. ഒടുക്കം അവര്‍ക്ക് വച്ച് വിളമ്പി കൊടുക്കുന്നതും ഞങ്ങള്‍ തന്നെയാകും.

ഇത്ര മാത്രം കൊട്ടിഗ്‌ഘോഷിക്കാന്‍ ആ സീനില്‍ എന്താണുള്ളത്. ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഇത്രമാത്രം ആരാധിക്കാന്‍ ഒന്നും തന്നെ ഇല്ല. എന്ത് കണ്ടിട്ടാണ് ഇവരൊക്കെ അതിന്റെ പിറകെ പോകുന്നതെന്ന് മനസിലാകുന്നില്ലഇങ്ങനെ പോകുന്നു പെണ്‍കുട്ടികളുടെ പരിദേവനങ്ങള്‍.

പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ വീണു എന്ന് ഒരു വിഭാഗം ആണ്‍കുട്ടികള്‍ പറയുമ്പോള്‍ ചെറിയ വിഭാഗം ആണ്‍കുട്ടികളെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഫെയ്?സ്ബുക്കോ ട്വിറ്ററോ ടിവിയോ ഒന്നും തന്നെ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞു അമര്‍ഷം പ്രകടിപ്പിക്കുന്നുമുണ്ട് ചിലര്‍. തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസ് തുടങ്ങിയപ്പോള്‍ തനി തൃശ്ശൂര്‍ക്കാരിയായ ഓവിയയുടെ പേരില്‍ ആര്‍മിയും ഉണ്ടാക്കി തമിഴ് പയ്യന്‍മാര്‍.

pathram desk 2:
Related Post
Leave a Comment