മൈസൂര്‍: മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ ഹോട്ടല്‍. വിവാഹ സത്കാരത്തിനു വേണ്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നതിനാലാണ് ഹോട്ടല്‍ ലളിത മഹള്‍ പാലസ് പ്രധാനമന്ത്രിയ്ക്ക് റൂം നിഷേധിച്ചത്. ജില്ലാ ഭരണകൂടം ഇതേതുടര്‍ന്ന് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് റൂം ബുക്ക് ചെയ്യാനായി വന്നതെന്ന് ഹോട്ടല്‍ മാനേജര്‍ ജോസഫ് മാത്താസ് പറഞ്ഞു. പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും അടക്കമുള്ളവര്‍ക്ക് താമസം ഒരുക്കാനുള്ള സാഹചര്യം ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. വിവാഹ സത്കാരത്തിനു വേണ്ടി ഹോട്ടലിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്ത സാഹചര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് റൂം നിഷേധിക്കുകയായിരുന്നവെന്ന് ജോസഫ് മാത്താസ് പറഞ്ഞു.
മോദിയുടെ വരവിനെ സംബന്ധിച്ച് ഇന്നലെയാണ് ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയത്. മൂന്ന് മുറികള്‍ മാത്രമാണ് നല്‍കാന്‍ സാധിക്കുമായിരുന്നത്. പക്ഷേ അത് അവര്‍ക്ക് മതിയാവില്ല.സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മൂന്നു മുറികള്‍ ബുക്ക് ചെയ്യാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ തുടര്‍ന്ന് ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവിലാണ് മോദി താമസിച്ചത്.
Leave a Comment