അനുശ്രീയുടെ ദോശയും നിമിഷയുടെ പൊറാട്ടയടിയും..!

അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ സജയന്‍.
ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ ‘ഓക്കേ ആണോ’ എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം പണി മതിയാക്കി പോകുന്നതും വിഡിയോയില്‍ കാണാം.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ . മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് ചിത്രത്തിലെ ശ്രീജയെ അവതരിപ്പിച്ചത്. പിന്നീട് പുറത്തിറങ്ങിയ ഈടയിലും മികച്ച പ്രകടനം കാഴ്ചവച്ച് നിമിഷ ജനശ്രദ്ധനേടി.
മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ആണ് നിമിഷയുടെ പുതിയ ചിത്രം. ഇതിന് മുമ്പ് സിനിമാസെറ്റില്‍ അനുശ്രീ ദേശ ചുടുന്ന വിഡിയോയും വൈറലായിരുന്നു.

ഒറ്റ നില്‍പിന് 30 ദോശ ചുട്ടെടുത്ത് വിളമ്പി കയ്യടി നേടി. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘പഞ്ചവര്‍ണതത്ത’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു അനുശ്രീയുടെ ‘ദോശ ചാലഞ്ച്’ അരങ്ങേറിയത്.

pathram:
Leave a Comment