ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു, എന്നിട്ടും ഞങ്ങള്‍ക്ക് നീതീ ലഭിച്ചിട്ടില്ല; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനായാണ് ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും പക്ഷെ നീതി നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ലെന്നും എന്‍.ഡി.എ ഘടകകക്ഷി തെലുങ്ക്ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.
കേന്ദ്രത്തിന്റെ അവഗണന ആന്ധ്രയിലെ ജനങ്ങളെ മുറിപ്പെടുത്തിയിരിക്കുകയാണെന്നും നീതിലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വേദനാജനകമാവുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന തെലുങ്ക്ദേശം പാര്‍ട്ടിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല.

നേരത്തെ പൊതുബജറ്റിനെതിരെയും ടി.ഡി.പി പരസ്യമായി രംഗത്ത് വന്നിരുന്നു. ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ആന്ധ്രപ്രദേശ് പുനസംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വാഗ്ദാനങ്ങളും ബജറ്റില്‍ പരാമര്‍ശിച്ചില്ലെന്നും ടി.ഡി.പി എം.പിമാര്‍ പറഞ്ഞിരുന്നു.

ബജറ്റിന് പിന്നാലെ എന്‍.ഡി.എയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. എന്നാല്‍ അമിത്ഷാ, രാജ്നാഥ് സിങ് എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചിരുന്നത്.

pathram desk 1:
Leave a Comment