കൊച്ചിയില്‍ വന്‍ മയക്ക്മരുന്ന്‌വേട്ട, പിടിച്ചെടുത്തത് മുപ്പത് കോടിയുടെ ലഹരിമരുന്ന്: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍

കൊച്ചി: മുപ്പത് കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചു. അഞ്ച് കിലോ എംഡിഎമ്മാണ് നെടുമ്പാശേരിയില്‍ നിന്ന് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലഹരി മരുന്ന് വേട്ട നടക്കുന്നത്. പിടിയിലായവരുടെ വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു.

നേരത്തെ അഞ്ച് കോടിയുടെ എംഡിഎം പിടിച്ചെടുത്തപ്പോള്‍ കേരളം കേന്ദ്രീകരിച്ച് വിപണനം നടക്കുന്നതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment