കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലില്‍ എത്തുമോ? വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലിമരക്കാര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയദര്‍ശന്‍. സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.മമ്മൂട്ടി നായകനായി കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം വരുന്നുണ്ടെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി എടുക്കാനിരുന്ന കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്മാറുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു ശേഷവും മോഹന്‍ലാല്‍ പ്രിയന്‍ ടീമിന്റെ കുഞ്ഞാലിമരയ്ക്കാര്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതേസമയം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘മഹേഷിന്റെ പ്രതികാരം’ തമിഴിലേക്ക് മൊഴിമാറ്റിയ ‘നിമിറി’ന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും എത്തുക ബോളിവുഡിലേക്ക്. പുതിയ ഹിന്ദി ചിത്രത്തില്‍ അഭിഷേക് ബച്ചനായിരിക്കും നായകന്‍. ഫാമിലി കോമഡി ഫോര്‍മുലകളില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. നായികയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.പ്രിയദര്‍ശന്റെ 93ാമത്തെ ചിത്രമാണ് അഭിഷേകിനെ നായകനാക്കി എത്തുന്നത്. ഹിന്ദിയില്‍ 27ാമത്തെ ചിത്രവും. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എന്നാല്‍ നായികയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment