ബിക്കിനിയണിഞ്ഞതിന് തെറി പറഞ്ഞവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി

തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാമന്ത അക്കിനേനി. സാമന്തയുടെ മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നീ സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ത്രതിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. ഇങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി വേഷത്തില്‍ ചിത്രം പോസ്റ്റുചെയ്തു. എന്നാല്‍ ബിക്കിനി ചിത്രത്തിന് സദാചാരാ വാദികള്‍ ക്ലാസെടുക്കാന്‍ വന്നതിന് പിന്നാലെ മറുപടിയുമായി തെന്നിന്ത്യന്‍ താരം സാമന്ത. അക്കിനേനി കുടുംബത്തിലെ പെണ്ണ് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും ഇത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നുമുള്ള കമന്റുകളുടെ എണ്ണം കൂടിയപ്പോഴാണ് സാമന്ത മറ്റൊരു പോസ്റ്റിട്ട് സദാചാര ആങ്ങളമാര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാനാണ്. എന്റെ നിയമം എഴുതാന്‍ നിങ്ങള്‍ വരേണ്ട, നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി എന്നായിരുന്നു സാമന്തയുടെ മറുപടി. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നവളാണ് ശക്തയായ സ്ത്രീ എന്ന ക്വോട്ടിനൊപ്പമാണ് സാമന്ത ആങ്ങളമാരോട് മറുപടി നല്‍കിയത്.

pathram:
Related Post
Leave a Comment