മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍, ദിവ്യ സ്പന്ദനയുടെ വീഡിയോ പുറത്ത് വിട്ട് ബിജെപി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നതെന്ന തരത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ വീഡിയോ പ്രചരിക്കുന്നു. ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് വീഡിയോ പുറത്തുവിട്ടത്.

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവി ദിവ്യ സ്പന്ദന ആവശ്യപ്പെടുന്ന വീഡിയോ എന്ന അടിക്കുറിപ്പിലാണ് അമിത് മാളവ്യ വീഡിയോ പുറത്തുവിട്ടത്. വീഡിയോ പിന്നീട് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ദിവ്യ രംഗത്തെത്തി. ഇത് ബിജെപിയുടെ തന്ത്രമാണെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് അവരുടെ ആവശ്യത്തിനനുസരിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും ദിവ്യ സ്പന്ദന പ്രതികരിച്ചു.

pathram desk 2:
Leave a Comment