ഞാന്‍ വല്ല്യ ഫാനാണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് വിശ്വാസമായില്ല… ഇപ്പോ ശരിക്കും വിശ്വാസമായി കാണും എന്ന് കരുതുന്നു: തന്റെ ആരാധന തുറന്ന്പറഞ്ഞ് ജയസൂര്യ

മീടൂ ഹാഷ് ടാഗ് ക്യാമ്പെയ്‌നിങിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയ ആര്‍.ജെ ജോസഫ് അന്നംകുട്ടി ജോസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ തന്നെ ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആരാധന ജയസൂര്യ തുറന്നു പറഞ്ഞത്. ‘ഫേസ്ബുക്കിലെ കുറേ നല്ല നവ ചിന്തകളുള്ള വിഡിയോയിലൂടെയാണ് ഇദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ സാധിച്ചത്. ഇന്ന് റേഡിയോ
മിര്‍ച്ചിയിലെ ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത്. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിശ്വസിച്ചില്ലെന്നും ഇപ്പോള്‍ ശരിക്കും വിശ്വാസമായി കാണുമെന്ന് കരുതുന്നുവെന്നും’ ജയസൂര്യ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഒരു R J യോട് ആദ്യമായിട്ട് ഒരു ആരാധന തോന്നീട്ടുണ്ടെങ്കിൽ അത് ഈ വ്യക്തിയോടാണ്…joseph annam kutty jose (ഈ പേര് ഞാൻ മോഷ്ടിച്ച് വെച്ചിട്ടുണ്ട് ഒരു പടത്തിലിടാൻ) F B യിലെ കുറേ നല്ല നവ ചിന്തകളുള്ള വിഡിയോയിലൂടെയാണ് ഇദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചത്… ഇന്ന് Radio mirchi…യിലെ interview- ന് പോയപ്പോഴാണ്
ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത്.. ഞാൻ വല്ല്യ fan ആണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് വിശ്വാസമായില്ല… കൂടെ നിന്ന് ഞാൻ ഒരു ഫോട്ടോയും എടുത്തു …ഇപ്പോ ശരിക്കും വിശ്വാസമായി കാണും എന്ന് കരുതുന്നു…

pathram desk 2:
Leave a Comment