മീനാക്ഷി കാണിച്ചതല്ലേ.. ഹീറോയിസം…!

മലയാള സിനിമാരംഗത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നടിയെ ആക്രമിച്ചതും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും. ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ആരാധകര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങള്‍. വളരെ പെട്ടന്ന് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഏവരെയും ഞെട്ടിപ്പിച്ചു. ദിലീപിന്റെ ഉയര്‍ച്ച പോലെതന്നെ തളര്‍ച്ചയും പലരും മനസില്‍ കണ്ടു. എന്നാല്‍ ഏത് പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി അദ്ദേഹത്തിന്റെ കുടുംബം ഒപ്പമുണ്ടായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും അദ്ദേഹത്തിന് നല്‍കിയ പിന്തുണ അത്രയ്ക്ക് വലുതായിരുന്നു. അച്ഛനെ മനസ്സിലാക്കി കൂടെ നില്‍ക്കുകയായിരുന്നു ഈ താരപുത്രി.

ഈ മകള്‍ ഒപ്പമുള്ളതാണ് ദിലീപിന്റെ ഭാഗ്യമെന്ന് ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ആത്മസംയമനം പാലിക്കുകയായിരുന്നു ഈ മകള്‍. ഇടയ്ക്ക് ദിലീപിനെ കാണാനെത്തിയപ്പോള്‍ ഈ മകള്‍ പെരുമാറിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനാവശ്യമായ വികാരപ്രകടനത്തിനൊന്നും നില്‍ക്കാതെ വളരെ ശാന്തയായി അച്ഛനെക്കണ്ട് മടങ്ങിയ മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഈ മകള്‍ കാണിച്ച ചങ്കൂറ്റത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മീനൂട്ടി എന്ന മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് ദിലീപ് ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ മകളെന്ന് ആരാധകരും പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്. അച്ഛന്റെ സുഖത്തിലും ദു:ഖത്തിലും കൂടെ നിന്ന ഈ മകള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ലെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പ് കുടുംബസമേതം ക്ഷേത്രസന്ദര്‍ശിനെത്തിയ ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപ് എത്തിയത്. ഈ മകള്‍ കൂടെയുള്ളിടത്തോളം കാലം ഈ അച്ഛനും മകളും തോല്‍ക്കില്ലെന്നും മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.
ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷണാണ് ദിലീപ് രണ്ടാമത് വിവാഹിതനായത്. രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മകളുടെ അഭിപ്രായം തേടിയിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന്‍ ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിക്ക് വേണ്ടിയായിരുന്നു. പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം സജീവ സാന്നിധ്യമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വൈറലായിരുന്നു. എന്തായാലും ഇടക്കാലത്തുണ്ടായ അനിഷ്ട സംഭവങ്ങളൊക്കെ മറക്കാന്‍ ശ്രമിച്ച് തിരിച്ചുവരവിനൊരുങ്ങുന്ന ദിലീപ് തന്റെ പുതിയ ചിത്രമായ കമ്മാരസംഭത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്…

ഫേസ് ബുക്ക് പോസ്റ്റ് ചുവടെ…

pathram:
Related Post
Leave a Comment