ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു

തൃശൂര്‍: ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു വാര്യര്‍. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകീട്ട് സിനിമക്കാര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും പങ്കെടുക്കും.
മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്. രാവിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിലും മഞ്ജു പങ്കെടുത്തു. ഇപ്പോള്‍ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങിലും നിറ സാന്നിധ്യമായി മഞ്ജുവുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നടിയുടെ വിവാഹ നിശ്ചയ ചടങ്ങിലും മഞ്ജു വാര്യര്‍ നിറഞ്ഞു നിന്നിരുന്നു. ഇരുവരും തമ്മില്‍ സൗഹൃദത്തിനപ്പുറം ചേച്ചി അനുജത്തി ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ മറ്റെല്ലാ തിരക്കുകളും മഞ്ജു ഭാവനയുടെ കല്ല്യാണത്തിന് വേണ്ടി മാറ്റി വെയ്ക്കുകയായിരുന്നു.
ഇരുവരും തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും പരസ്പരം തണലായിരുന്നു. മഞ്ജു വാര്യര്‍ക്ക് പുരമേ നവ്യാ നായര്‍, ഷംനാ കാസിം, രമ്യാ നമ്പീശന്‍, ലെന, കലാഭവന്‍ ഷാജു മിയ, തുടങ്ങി നിരവധി താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. വൈകീട്ടാണ് സിനിമാ താരങ്ങള്‍ക്കായുള്ള വിരുന്ന് സത്ക്കാരം.
ഇപ്പോള്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നും അടുപ്പമുള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ക്ഷണം.
ഇന്നലെ രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തിയിരുന്നു. ഇവരാണ് മൈലാഞ്ചിയിടല്‍ ചടങ്ങ് നടത്തിയത്. ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം അല്‍പ്പം നീട്ടിവെച്ചത്.
2012ല്‍ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ല്‍ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുന്‍പ് പല സിനിമകള്‍ക്കും ഡേറ്റ് നല്‍കിയതിനാല്‍ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി. ഭാവനയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്നു നവീന്‍. ഇടയ്ക്കിടെ തൃശൂരില്‍ സന്ദര്‍ശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവര്‍ക്കുമുള്ളത്‌

pathram:
Related Post
Leave a Comment