ഇനി നുണ പറയാന്‍ പറ്റൂലാ…. ‘ലാസ്റ്റ് സീന്‍’ ഒപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലും എത്തുന്നു

ജനപ്രിയ ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ‘ഷോ ആക്ടിവിറ്റി സ്റ്റാറ്റസ്’ ഒപ്ഷന്‍ വരുന്നു.ചില യൂസര്‍മാരില്‍ മാത്രമാണ് ഈ ഒപ്ഷന്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. പരീക്ഷണാര്‍ഥമാണിത്. വാട്സ്ആപ്പില്‍ ‘ലാസ്റ്റ് സീന്‍’ കാണുന്നതിനു സമാനമായി ഒരു യൂസര്‍ ഏതു സമയം വരെ ആക്ടീവ് ആയിരുന്നുവെന്ന് കാണാനാവും.

ഫോളോ ചെയ്യുന്നവര്‍ക്കോ മുന്‍പ് ഡയരക്ട് മെസേജിലൂടെ ചാറ്റ് ചെയ്തവര്‍ക്കോ മാത്രമാണ് അവര്‍ ആക്ടീവ് ആണോ എന്ന് മനസ്സിലാക്കാനാവുക. സെറ്റിങ്സില്‍ സെറ്റ് ചെയ്യാവുന്ന സംവിധാനമായിരിക്കുമിത്.വാട്സ്ആപ്പിലെ പോലെ ആക്ടിവിറ്റി സ്റ്റാറ്റസ് ഓഫ് ആക്കി വയ്ക്കാനും ഒപ്ഷനുണ്ട്. അങ്ങനെ ചെയ്താല്‍ മറ്റുള്ളവരുടെ ആക്ടിവിറ്റി സ്റ്റാറ്റസ് കാണാനാവില്ല

pathram desk 2:
Related Post
Leave a Comment