അപ്പു എനിക്ക് മകനെപോലെ, ആദിക്ക് ആശംസങ്ങളുമായി മമ്മൂട്ടി: വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങള്‍ മറ്റൊരു നല്ല മുഹൂര്‍ത്തത്തിനായാണ് പരസ്പരം കണ്ടത്. സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനായാണ് മോഹന്‍ലാല്‍ കുടുംബസമ്മേതം അവിടെയെത്തിയത്. നിര്‍മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.അതിന് പിന്നാലെ അപ്പുവിന് ആശംസകളുമായി മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ പോസ്റ്റും ഇട്ടു.

pathram desk 2:
Leave a Comment