ഹെലികോപ്റ്റര്‍ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി, തിരിച്ചറിഞ്ഞവരില്‍ മലയാളിയും

മുംബൈ: ഏഴ് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. മുംബൈയിലെ ജുഹുവില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. നാലു മൃതദേഹങ്ങളില്‍ ഒന്ന് ചാലക്കുടി സ്വദേശി വി.കെ.ബാബുവിന്റെതാണ്. ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ.ബാബു,ജോസ് ആന്റണി,പി എന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍.
തീരസംരക്ഷണ സേനയും നാവിക സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. 10:20ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം പെട്ടന്ന് തന്നെ നഷ്ടപ്പെട്ടുവെന്ന് എടിസി അറിയിച്ചിരുന്നു. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട കോപ്റ്ററില്‍ രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കടലില്‍ തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

pathram desk 2:
Leave a Comment