ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി; വില എട്ടരക്കോടി രൂപ…!

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ കള്ളന്മാര്‍ മോഷ്ടിച്ചു. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നാണ് വോഡ്ക മോഷണം പോയത്. 1.3 മില്യണ്‍ യു.എസ് ഡോളര്‍ അതായത് എട്ടരക്കോടിയോളം ഇന്ത്യന്‍ രൂപ വില വരുന്ന വോഡ്കയാണ് ബാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് വന്‍ മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ചതാണ് ഇതിന്റെ കുപ്പി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

pathram desk 1:
Leave a Comment