തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ‘ആട്’ രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകന്‍ മിഥുന്‍ മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്ന സീനിന് തീയ്യേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ രംഗം അവസാനിക്കുമ്പോള്‍ ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ് എന്ന വിനായകന്റെ ഡയലോഗും ഹിറ്റാണ്. സ്ഫോടനം യഥാര്‍ത്ഥമായിരുന്നു, അതില്‍ കണ്‍ട്രോള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ഫോടന സമയത്ത് വിനായകന് ഒഴികെ എല്ലാവരും ഓടിയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
Leave a Comment