‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’…. മുഖ്യമന്ത്രി എത്തിയിട്ടും പാട്ട് നിർത്തിയില്ല…!!! വേദിയിൽ ഇരുത്തിയും പുകഴ്ത്തി പാടി…

തിരുവനന്തപുരം: ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’ – സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം ഊറ്റുകുഴിയില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ എത്തുമ്പോഴും വാഴ്ത്തുപാട്ട് തുടരുകയായിരുന്നു. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാട്ട് ഒഴിവാക്കുമെന്ന തരത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് പാട്ട് പൂര്‍ത്തിയാക്കിയത്.

നിരന്തരം തന്നെ അധിക്ഷേപിക്കുന്നതിനിടെ ആരെങ്കിലും പുകഴ്ത്തുന്നത് നല്ലതല്ലേ എന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ചത്. ‘‘വല്ലാതെ അധിക്ഷേപിച്ചുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്ത്തൽ വന്നാൽ അതു നിങ്ങൾക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ചില കൂട്ടരുണ്ടല്ലോ. അവർക്കു വല്ലാത്ത വിഷമം സ്വാഭാവികമായുണ്ടാക്കും. ഞങ്ങളാരും വ്യക്തിപൂജയ്ക്കു നിന്നു കൊടുക്കില്ല. വ്യക്തിപൂജ നടത്തി ആർക്കെങ്കിലും എന്തെങ്കിലും കാര്യം നേടിയെടുക്കാനുമാകില്ല.’’– മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Praise song Controversy Song sung with CM Pinarayi Vijayan’s presence on stage.
Pinarayi Vijayan Thiruvananthapuram News Kerala News

pathram desk 1:
Related Post
Leave a Comment