ആലപ്പുഴ: സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പൊതുയിടങ്ങളും സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അവർക്കുനേരെ തെറ്റായ നോട്ടമോ, തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കർക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും പോലീസ് സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയിൽ സി.പി.എം. ജില്ലാ സമ്മേളനത്തിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയായും എസ്ഡിപിഐയുമായും ഒരുപോലെ അടുത്ത ബന്ധം പുലർത്തുന്നു. മാത്രമല്ല ലീഗിന്റെ കാര്യങ്ങൾ അവർ തീരുമാനിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത് ലീഗും ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. താത്കാലിക ലാഭത്തിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ കൂട്ടിയാൽ തകർച്ചയായിരിക്കും ഫലമെന്നും പിണറായി കൂട്ടിച്ചേർത്തു.
ജഡ്ജിമാരെ വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ അധിക്ഷേപിക്കാൻ പൗരന് അവകാശമില്ല….!! ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബർ ആക്രമണം…!!! ഫെസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്…
കുറച്ച് സീറ്റും വോട്ടും ലഭിക്കാനായി യുഡിഎഫ് വർഗീയതയെ കൂട്ടുപിടിക്കുന്നു. തൃശ്ശൂരിൽ ബിജെപി.വിജയിച്ചത് കോൺഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കോൺഗ്രസിനു കിട്ടിയ 86,000-ത്തോളം വോട്ടാണ്, 2024-ൽ അത്ബിജെപി സ്ഥാനാർഥിയിലേക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Leave a Comment