ആസിഫ് അലി- താമർ ചിത്രം ടൈറ്റിൽ പ്രഖ്യാപനം നാളെ ; യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി…!! നിർമ്മാണം അജിത് വിനായക ഫിലിംസ്

കൊച്ചി: “ആയിരത്തൊന്നു നുണകൾ” എന്ന ശ്രദ്ധേയമായ അരങ്ങേറ്റ ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഈ ആസിഫ് അലി- താമർ ചിത്രം. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്. അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.

ആസിഫ് അലി നായക വേഷം ചെയ്യുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് ദിവ്യ പ്രഭയാണ്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. താമർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ “ആയിരത്തൊന്നു നുണകൾ” വലിയ രീതിയിലാണ് പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തത്. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ പുറത്ത് വന്ന ചിത്രം, അതോടൊപ്പം തന്നെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും വലിയ കയ്യടി നേടുകയും ചെയ്തിരുന്നു.

താമറിന്റെ ആസിഫ് അലി ചിത്രത്തിന്റെ ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- ശബരി.

‘അശ്വിൻ അപമാനിക്കപ്പെട്ടു…!!! ‘എത്ര മത്സരങ്ങള്‍ ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്..? ഒരു മാന്യനായത് കൊണ്ട് ഇതൊന്നും പുറത്ത് പറയുന്നില്ല…!! പക്ഷേ ഒരുദിവസം അത് ഉണ്ടാവും…

കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല…!!! മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം…!! റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല…, പണക്കാരൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങി കുടിക്കാൻ പാടില്ല- ബിനോയ് വിശ്വം…

pathram desk 1:
Related Post
Leave a Comment