ന്യൂഡൽഹി: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ബാധ വീണ്ടും ഇന്ത്യയിൽ സ്ഥിരീകരിച്ചു. രണ്ടു കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബെംഗളൂരുവിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് ഇതുവരെ വൈറസ്ബാധ കണ്ടെത്തിയത്. അതേസമയം മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്എംപിവി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ നടത്തുന്ന ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയതെന്നായിരുന്നു വിവരം. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരുന്നു. കൂടാതെ വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി.
എച്ച്എംപിവി: കൂടുതൽ ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയും, പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല..!! ഇൻകുബേഷൻ കാലയളവ് മൂന്നു മുതൽ ആറു ദിവസം വരെ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം…!!! ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ ആരോഗ്യ മന്ത്രാലയം
ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ, രോഗം കണ്ടെത്തിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിൽ
Leave a Comment