തന്റെ മരണത്തിനു കാരണക്കാരിയായ ഭാര്യയെ വെറുതെ വിടരുതെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും വീഡിയോയെടുത്ത ശേഷം യുവാവിന്റെ ആത്മഹത്യ, ബന്ധുക്കളുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്, മകൻ അച്ഛനേയും അമ്മയേയും കാണുന്നത് എതിർത്തിരുന്ന യുവതി കടുത്ത മാനസീക പീഡനമാണ് തന്റെ മകനു നൽകിയിരുന്നതെന്ന് അമ്മയുടെ മൊഴി

​ഗാന്ധിനനർ: താൻ മരിച്ചാലും തൻ്റെ മരണത്തിന് കാരണക്കാരിയായ ഭാര്യയെ വെറുതെ വിടരുതെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും പറയുന്ന വീഡിയോ എടുത്ത് വച്ചശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവതിയുടെ പേരിൽ കേസെടുത്ത് പൊലീസ്. ഡിസംബർ 30 ന് ​ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലെ സംരാല ഗ്രാമത്തിൽ സുരേഷ് സത്താദിയ (39) എന്നയാളെ വീടിൻ്റെ മേൽക്കൂരയിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

‌ സുരേഷിന്റെ മരണശേഷം ഫോണിൽ നിന്ന് കുടുംബാം​ഗങ്ങളാണ് ആത്മഹത്യാ കുറിപ്പിനു സമാനമായ വീഡിയോ കണ്ടെടുത്തത്. വീഡിയോയിൽ തന്റെ മരത്തിന് കാരണക്കാരിയായ ഭാ​ര്യയെ വെറുതെ വിടരുതെന്ന് ഇയാൾ പറയുന്നുണ്ടെന്നും, ഭാര്യയാണ് ഇയാളുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച സുരേഷിന്റെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ ഭാര്യ ജയബെന്നിനെതിരെ വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ്.
ധനശ്രീയക്കും ക്രിക്കറ്റ് താരം യുസ്‌വേന്ദ്രയ്ക്കും ഇടയില്‍ സംഭവിച്ചത്…?

സുരേഷ് അച്ഛനും അമ്മയുമായ തങ്ങളുടെ അടുത്തേക്ക് വരുന്നതോ തങ്ങളുടെ കൂടെ ഒരുമിച്ച് താമസിക്കുന്നതോ മകന്റെ ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ മകൻ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും സുരേഷിന്റെ അമ്മ പോലീസിൽ മൊഴി നൽകി. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

pathram desk 5:
Related Post
Leave a Comment