‘ജോസഫ് വിജയ്’ എന്ന് പ്രത്യേകം അഭിസംബോധന ചെയ്ത് തമിഴ്നാട് ഗവർണർ…!!! വിജയ്‌ക്ക് ഫാസിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്ന് രാജീവ് ഗാന്ധി…

ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി. ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാസിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു.

വിജയ്‌ക്ക് ഫാസിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയിലും അണ്ണാ സർവകലാശാലാ ക്യാംപസിൽ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമത്തിലുമുള്ള പരാതി ടിവികെ അധ്യക്ഷൻ സി.ജോസഫ് വിജയ് ഗവർണറെ കണ്ട് കൈമാറി’ എന്നായിരുന്നു രാജ്ഭവന്റെ പോസ്റ്റ്.

ഇതിനിടെ, അണ്ണാ സർവകലാശാല സംഭവത്തിനെതിരെ സമ്മേളനം നടത്താനുള്ള അനുമതി പൊലീസ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിനായി ഒത്തുചേർന്ന എൻടികെ നേതാവ് സീമാൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേസിൽ ദേശീയ വനിതാ കമ്മിഷനും അന്വേഷണം തുടരുകയാണ്.

തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്…!!! മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നു… മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നിവയിൽ കൂടുതലും വർഗീയ വാദികൾ അല്ല..!!! ആരിഫ് മുഹമ്മദ് ഖാൻ ആകെ ഒരു സത്യം മാത്രമാണ് പറഞ്ഞതെന്നും വിജയരാഘവൻ…

100 കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണ നാണയം…!!! കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തി…!!! കുടിക്കാൻ വെള്ളം നൽകാനുള്ള സജ്ജീകരണം പോലും ചെയ്തില്ല..!!! അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന പരാതിയിൽ സംഘാടകർക്കെതിരേ ബാലാവകാശ കമ്മിഷനും കേസെടുത്തു…

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

pathram desk 1:
Related Post
Leave a Comment