ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, നാലുപേർക്ക് പരുക്ക്, പരുക്കുപറ്റിയവരിയിൽ ഒൻപതു വയസുകാരിയും

പത്തനംതിട്ട: അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്ക്. അപകടത്തിൽ ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവ‌രുടെ പരുക്ക് ഗുരുതരമാണ്.

വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസുകാരിക്കും പരുക്കുപറ്റി. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. മരത്തിലിടിച്ചാണു കാർ നിന്നത്.

‌‌ അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി വാഹനം കൊക്കയിൽനിന്നു പുറത്തെത്തിക്കുകയായിരുന്നു. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയിൽ വച്ചായിരുന്നു അപകടം. പൊലീസും അഗ്നി രക്ഷാ സംഘവും മോട്ടർ വാഹന വകുപ്പും സ്ഥലത്തു എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ച് കമാൻഡോ പരിശീലനം, മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യ, ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആർജിച്ച ഒരുദ്യോ​ഗസ്ഥന്റെ ആത്മഹത്യ ലളിതമായി കാണുന്നത് ആത്മഹത്യാപരം- കേരള പൊലീസ് അസോസിയേഷൻ പ്രമേയം

pathram desk 5:
Related Post
Leave a Comment