മാനന്തവാടി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വയ്ക്കുകയായിരുന്നു.
പിന്നീട് ഇയാൽ എക്സൈസിനെ വിവരം അറിയിക്കുകയും ചെയ്തു തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവാണ് മകന്റെ കടയിൽ നിന്നും പിടിച്ചെടുത്തത്. ഇതിനു പിന്നാലെ അബൂബക്കറിന്റെ മകൻ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. കസ്റ്റഡിയിലെടുത്ത നൗഫലിന് പിന്നീട് ജാമ്യം നല്‍കുകയും ചെയ്തു.
പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, വിശാസ വഞ്ചനയുൾപ്പെടെ ഏഴു വകുപ്പുകൾ ചുമത്തി എഫ്ഐആർ, സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ
തുടർന്നുള്ള അന്വേഷണത്തിലാണ് അബൂബക്കറിന്റെ പങ്ക് വ്യക്തമായത്. അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്. കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്കിയ ജിന്‍സിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.
Leave a Comment