കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,560 രൂപയിലും ഗ്രാമിന് 7,070 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ താഴ്ന്ന് 5,840 രൂപയിലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച പവന് 440 രൂപയും ശനിയാഴ്ച പവന് 720 രൂപയും ഇടിഞ്ഞിരുന്നു. തുടർന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. പിന്നീട് വില താഴേക്കുപോകുന്നതാണ് ദൃശ്യമായത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞു. ഇന്നത്തെ ഇടിവോടെ ഈമാസത്തെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തി. ഒരാഴ്ചയ്ക്കിടെ പവന് 1,720 രൂപയും ഗ്രാമിന് 215 രൂപയുമാണ് കുറഞ്ഞത്.
ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ ടെസ്റ്റ് ഡോസ്, ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, അനധികൃതമായി കൈപ്പറ്റിയ തുകയുടെ 18% പലിശ സഹിതം തിരിച്ചടക്കാൻ നിർദ്ദേശം
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,586 ഡോളറിന് താഴേക്ക് വീണെങ്കിലും പിന്നീട് അൽപ്പം കയറി 2612 ഡോളറിലെത്തി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്. സഅതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Leave a Comment